അറബിക് കലണ്ടര്‍ 2020 (ജനുവരി മുതല്‍ ഡിസംബര്‍ വരെ) CLICK
Wednesday, 30 December 2020
Sunday, 27 December 2020
MESSAGE MELADY,സഞ്ചാരി ഒാണ്‍ലൈന്‍ കലാപഠനം .നാടക വിശേഷങ്ങളുമായി ശിവദാസന്‍ പൊയില്‍ക്കാവ്.മെസ്സേജ് യൂട്യുബ് ചാനലില്‍ (27/12/20)
MESSAGE MELADY,സഞ്ചാരി ഒാണ്‍ലൈന്‍ കലാപഠനം .നാടക വിശേഷങ്ങളുമായി ശിവദാസന്‍ പൊയില്‍ക്കാവ് YOU TUBE LINK👇👇
ബ്ലോഗ് ഉദ്ഘാടനം
മെസ്സേജ് മേലടി യുടെ ബ്ലോഗ് ഉദ്ഘാടനം സ്കോൾ കേരള വൈസ് ചെയർമാൻ ഡോ. പി.പ്രമോദ് നിർവഹിച്ചു. എ.ഇ.ഒ, വി.രാജീവ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡയറ്റ് സീനിയർ ഫാക്കൽറ്റി ഡോ.അശോകൻ നൊച്ചാട്ട് ബ്ലോഗ് പരിചയപ്പെടുത്തി. മേലടി ബി.പി.സി .അനുരാജ്.വി മെസ്സേജ് പ്രവർത്തന അവലോകനം നടത്തി.പന്തലായനി ബി.പി.സി. രാജീവൻ വി.കെ , പേരാമ്പ്ര ബി.പി.സി. നിത.വിപി , മെസ്സേജ് അക്കാദമിക് കോ- ഓർഡിനേറ്റർ രാഹുൽ എം. കെ , മെസ്സേജ് മോണിറ്ററിങ് സമിതി കൺവീനർ രാമദാസ് ഇ.എം , മെസ്സേജ് സ്റ്റിയറിംഗ് കമ്മിറ്റി കൺവീനർ കുഞ്ഞമ്മദ് മാലക്കണ്ടി , എച്ച്.എം. ഫോറം കൺവീനർ ദാവൂദ് .എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മെസ്സേജ് കോ- ഓർഡിനേറ്റർ എം.കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞ ചടങ്ങിന് ബ്ലോഗ് അഡ്മിൻ ഒ.കെ.ഷെറീഫ് നന്ദി രേഖപ്പെടുത്തി.
Thursday, 24 December 2020
MESSAGE MELADY ബ്ലോഗ് ഉദ്ഘാടനം 26/12/2020 രാത്രി 7 മണിക്ക് Google Meet
ബ്ലോഗ് ഉദ്ഘാടനം 26/12/2020 രാത്രി 7 മണിക്ക് Google Meet.ഉദ്ഘാടനം ഡോ.പ്രമോദ് പി.
മുഖ്യാതിഥി ശ്രീമതി. മിനി വി പി (ഡി ഡി ഇ കോഴിക്കോട്)
മേലെയാണ് മേലടി
മേലെയാണ് മേലടി ഡോ. TP .കലാധരൻ
നവംബര്‍ ഒന്നിന് മേലടി ഉപജില്ലയിലെ ആഹ്ലാദപ്രദമായ ഒരു അക്കാദമിക പ്രവര്‍ത്തനത്തില്‍ ഞാന്‍ പങ്കാളിയായി. കൊവിഡ് കാലത്ത് ഉപജില്ലയിലെ എഴുപത്തഞ്ച് വിദ്യാലയങ്ങളെയും സജീവ അക്കാദമിക പ്രവര്‍ത്തനത്തില്‍ വ്യാപൃതരാക്കി മുന്നേറുന്ന വലിയ ഒരു സംരംഭമാണ് മേലടിയില്‍ നടക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രവര്‍ത്തകര്‍ക്ക് സ്വീകരിക്കാവുന്ന മാതൃക. വൈകിട്ട് എഴുമണിക്കായിരുന്നു യോഗം. കൃത്യസമയത്തുതന്നെ നൂറ്റമ്പത് അധ്യാപകര്‍ ഹാജര്‍. ആരും പ്രോഗ്രാം തീരും വരെ കൊഴിഞ്ഞുപോയില്ല. ഇത് അവരുടെ താല്പര്യത്തിന്റെ സൂചകമായി ഞാന്‍ വിലമതിക്കുന്നു. ഉപജില്ലാ ഓഫീസറുടെ നേതൃത്വം അക്കാദമിക ഉള്‍ക്കാഴ്ചയോടെയാണെന്ന് പ്രത്യേകം പറയേണ്ടതുണ്ട്. അദ്ദേഹവുമായി പല തവണ ഞാന്‍ സംസാരിച്ചിരുന്നു. അപ്പോഴൊക്കെ അത് പ്രകടമായി. തീര്‍ച്ചയായും മേലെയാണ് മേലടി.
അക്കാദമികതലം:
വാട്സാപ്പ് ഗ്രൂപ്പുകള്‍:
ക്ലാസ് വിഷയഗ്രൂപ്പുകള്‍ രൂപീകരിച്ചു. ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലേക്ക് അഞ്ച് ഗ്രൂപ്പുകളും യു പി വിഭാഗത്തില്‍ വിഷയഗ്രൂപ്പുകളും
എന്താണ് ഈ ഗ്രൂപ്പുകളുടെ ചുമതലകള്‍?
പഠനവിഭവങ്ങളുടെ സ്ക്രിപ്റ്റ് തയ്യാറാക്കി ടെക്നിക്കല്‍ കമ്മറ്റിക്ക് സമര്‍പ്പിക്കുക
അധ്യാപകശാക്തീകരണത്തിനുളള പദ്ധതികള്‍ തയ്യാറാക്കുക
വിദഗ്ധരുമായി ആശയവിനിമയം നടത്തുക
അക്കാദമികപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുളള പഠനപരിപാടികള്‍ സംഘടിപ്പിക്കുക ( സെമിനാര്‍, സംവാദം, ഓണ്‍ലൈന്‍ ശില്പുശാല, ചര്‍ച്ച)
എന്തെല്ലാം പഠനവിഭവങ്ങളാണ് തയ്യാറാക്കേണ്ടത്?
- വര്‍ക് ഷീറ്റുകള്‍
- ഇ ലേണിംഗ് മെറ്റീരിയലുകള്‍
- ദിനാചരണ മാര്‍ഗരേഖ
- കല, കായിക, പ്രവൃത്തിപരിചയ പരിശീലനവീഡിയോകള്‍
- ക്ലബ് മാര്‍ഗരേഖ
- വിദഗ്ധരുടെ ക്ലാസുകള്‍ ഡോക്യുമെന്റ് ചെയ്തത്.
അധ്യാപകശാക്തീകരണത്തിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍?
- ഉപജില്ലാ റിക്കാര്‍ഡിംഗ് സ്റ്റുഡിയോ ( ഉപജില്ലയിലെ എല്ലാ അധ്യാപകരുടെയും ഓരോ വീഡിയോ ക്ലാസ് റിക്കാര്‍ഡ് ചെയ്യും)
- വിഷയാധിഷ്ഠിത ലൈബ്രറി
- സ്കൂള്‍ റേഡിയോ
- ജൈവവൈവിധ്യ ഉദ്യാനം ശക്തിപ്പെടുത്തല്‍
- എഡിബിള്‍ ഗാര്‍ഡനിംഗ്.
- പഞ്ചായത്തില്‍ ഒരു ഗണിത പാര്‍ക്ക്.
അധ്യാപകശാക്തീകരണത്തിന്റെ ഭാഗമായി ഇതുവരെ?
- എല്ലാവര്ക്കും മൊബൈല്‍ ആപ്പ് പരിശീലനം നല്കി.
- ഉപജില്ലാതലത്തില്‍ വിദഗ്ധ ക്ലാസുകള്‍
- വിവിധ സോഫ്റ്റ് വെയറുകള്‍ അധ്യാപകരെ പരിചയപ്പെടുത്തല്‍
- വിദ്യാലയങ്ങളിലും വീഡിയോ എഡിറ്റിംഗ് സ്റ്റുഡിയോ സാധ്യത പരിശോധിക്കല്‍
- പ്രീപ്രൈമറിീക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കല്‍
- കടങ്കഥകളുടെ ദൃശ്യാവിഷ്കാരം
- ഓണ്‍ലൈന്‍ കായിക പരിശീലനം
- വിദ്യാലയ ലാബുകള്‍ ശക്തിപ്പെടുത്തല്‍
- കൃഷിപ്രോത്സാഹനഅക്കാദമിക പ്രോജക്ട്വ
- ണ് സ്കൂള്‍ പ്രൊജക്ട്
ഓരോ തനിമയുളള പദ്ധതി ഓരോ വിദ്യാലയത്തിനും ( അതിന്റെ ക്രോഡീകരിച്ച രേഖ ഞാന്‍ പ്രകാശനം ചെയ്തു). വൈവിധ്യമുളളതും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്നതുമായ പ്രവര്‍ത്തനങ്ങളാണ്.
- വിദ്യാര്‍ഥികേന്ദ്രിത പ്രവര്‍ത്തനങ്ങള്‍
- ഓണ്‍ലൈന്‍ ബാലസഭ
- ക്യാമ്പുകള്‍
- ടാലന്റ് ലാബ്.
- പഠനമികവുകള്‍ പങ്കുവെക്കാന്‍ അവസരം ഒരുക്കല്‍
- കുട്ടികളുടെ മാനസീകോല്ലാസത്തിന് യു ട്യൂബ് ചാനല്‍ വഴി പ്രത്യേക പരിപാടികള്‍.
സഞ്ചാരി.
എന്നെ ഏറെ ആകർഷിച്ച അക്കാദമികപ്രവർത്തനം. വിദഗ്ദ്ധരെത്തേടി പുതിയ സാധ്യത തേടി സഞ്ചാരം. അക്കാദമിക സർഗാത്മകസഞ്ചാരികളുടെ സാന്നിധ്യം.
രക്ഷിതാക്കള്‍ക്കും സമൂഹത്തിനും വേറെയും പ്രവര്‍ത്തനങ്ങള്‍ ഉണ്ട്.
എന്നെ ഞാനാക്കിയ വിദ്യാലയം, നാടറിയാന്‍ നാടിനെ അറിയാന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുമുണ്ട്.
ആരാണ് നേതൃത്വം?
* ഉപജില്ലാതല സംഘാടകസമിതി
* ഉപജില്ലാ മോണിറ്ററിംഗ് സമിതി
* അക്കാദമിക കൗണ്‍സില്‍
* പഞ്ചായത്ത് തലസമിതി
* സ്കൂള്‍തലസമിതി
പദ്ധതി രൂപീകരണപ്രക്രിയ എങ്ങനെ?
സംഘടനാപ്രതിനിധികളുടെ യോഗത്തില്‍ അംഗീകാരവും പിന്തുണയും നേടി.
പ്രഥമാധ്യാപകയോഗത്തില്‍ കൂടുതല്‍ വ്യക്തതനേടി.
ക്ലാസ് വിഷയ ഗ്രൂപ്പുകളുടെ യോഗം
സ്റ്റീയറിംഗ് കമ്മറ്റി.
പി ഇ സി കണ്‍വീനര്‍മാരുടെ യോഗം.
പി ടി എ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍.
മാനേജര്‍മാരുടെ ഓണ്‍ലൈന്‍ മീറ്റിംഗ്.
പഞ്ചായത്ത് തല പ്രവര്‍ത്തനം.
സ്കൂള്‍ തല പ്രവര്‍ത്തനം.
പ്രഥമാധ്യാപക അവലോകന ആസൂത്രണയോഗം.
മുപ്പത്തിരണ്ട് പ്രവര്‍ത്തനങ്ങളാണ് ഉപജില്ലാ തലത്തില്‍ നടപ്പിലാക്കുക. എല്ലാവരുടെയും പങ്കാളിത്തവും പിന്തുണയുംസര്ഗാത്മകതയും എടുത്തു പറയേണ്ടതുണ്ട്. അവര്‍ തയ്യാറാക്കിയ പ്രോജക്ടുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. അത് നിരന്തരം മെച്ചപ്പെടുത്തുമെന്ന് ഉപജില്ലാ ഓഫീസര്‍. ഒരു ഉപജില്ലയിലെ അധ്യാപകരെ ആകെ സജീവമായി തനത് അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ ലയിപ്പിക്കാനുളള ശ്രമാണ് മേലടിയില്‍ നടക്കുന്നത്. കൊവിഡ് കാലത്ത് ചെയ്യാവുന്ന പ്രായോഗിക മാതൃകകളിലൊന്ന്. ബി ആര് സിയുടെയും ഡയറ്റിന്റെയും പ്രാദേശിക അക്കാദമിക വിദഗ്ധരുടെയും പിന്തുണയോടാണ് പ്രവര്‍ത്തനങ്ങള്‍.അക്കാദമിക കൗണ്‍സിലിന്റെ ചെയര്‍പേഴ്സണ്‍ ഡയറ്റ് പ്രതിനിധിയും കണ്‍വീനര്‍ ബി ആര് സി പ്രതിനിധിയുമാണ്. പ്രഥമാധ്യാപകഫോറത്തിനും നിര്‍ണായക റോള്‍ ഉണ്ട്.
-
ഗണിതം വര്ക്ക്ഷീറ്റ് UNIT 4 "കൂടുതലും കുറവും " CLICK HERE
-
മലയാളം വര്ക്ക്ഷീറ്റ് രസിതം ഊണിന്റെ മേളം CLICK HERE
-
ഗണിതം വര്ക്ക്ഷീറ്റ് UNIT 4 "കൂടുതലും കുറവും " 👇👇 CLICK HERE
-
ഗണിതം വര്ക്ക്ഷീറ്റ് യൂണിറ്റ് 4 "കൂടുതലും കുറവും" CLICK HERE




